ദുബായ്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി ദുബായില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ ബിനോയ്- റോഷ്‌നി ദമ്പതികളുടെ മകന്‍ ജോയല്‍ ബിനോയ് (11) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ദുബൈ ജലീല ഹോസ്പിറ്റലില്‍ ചികിത്സയ്ക്കിടെയാണ് മരണം. ഇന്ത്യന്‍ ഹൈസ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ദിയ, അന്ന, ജോവാന എന്നിവര്‍ സഹോദരിമാരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മലയാളം മിഷന്‍ ദുബായ് ചാപ്റ്ററിലെ ആരംഭം മുതല്‍ വിദ്യാര്‍ഥിയായ ജോയലിന്റെ വേര്‍പാടില്‍ മലയാളം സ്‌കൂള്‍ അധികൃതര്‍ അനുശോചിച്ചു.







