പാലക്കാട് : തോട്ടിൽ നിന്നു വൈദ്യതി ഉപയോഗിച്ചു മീൻ പിടിക്കുന്നതിനിടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. വേണ്ടാഴി തണ്ട ലോട്ടെ സതീഷാണു (33) മരിച്ചത്. ചിറ്റിലഞ്ചേരി വട്ടോംപാടം തോട്ടിലായിരുന്നു അപകടം. വൈദ്യുതി ലൈനിൽ നിന്നു നേരിട്ടു വൈദ്യുതി എടുത്തു മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടമെന്നു പറയുന്നു. സതീഷിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ നരഹത്യക്കു കേസെടുത്തു.







