സിനിമയുടെ ഷൂട്ടിംഗ് ഒരു സ്ഥലത്ത്; ഭക്ഷണം എത്തിച്ചത് വിമാനത്തില്‍ മറ്റൊരു സംസ്ഥാനത്ത് നിന്ന്; ‘ചീറ്റ് ഡേ’യെ കുറിച്ച് പ്രഭാസിന്റെ വെളിപ്പെടുത്തല്‍

മുംബൈ: ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രശസ്തനായ താരമാണ് പ്രഭാസ്. കൊച്ചുകുട്ടികള്‍ വരെ അദ്ദേഹത്തിന്റെ ആരാധകരാണ്. പ്രഭാസിനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത് നല്ലതായാലും ചീത്തയായാലും. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്.

താന്‍ നായകനായ ഒരു സിനിമയുടെ സെറ്റില്‍ നടന്ന കൗതുകകരമായ കാര്യത്തെക്കുറിച്ച് പ്രഭാസ് ആരാധകരോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ സംസാരവിഷയം. 2023 ല്‍ പുറത്തിറങ്ങിയ ആദിപുരുഷ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്ന സംഭവമാണ്. ചിത്രത്തിന്റെ മുംബൈ ഷെഡ്യൂളിനിടെ ഭക്ഷണപ്രിയനായ പ്രഭാസ് സെറ്റില്‍ ചീറ്റ് ഡേ പ്രഖ്യാപിച്ചു.

ഭക്ഷണ ചിട്ടകള്‍ ഉപേക്ഷിക്കാന്‍ സെറ്റിലെ എല്ലാവരോടും അദ്ദേഹം ആഹ്വാനം ചെയ്യുകയായിരുന്നു. മണിക്കൂറുകളാണ് ഭക്ഷണത്തിനായി സെറ്റിലുള്ളവര്‍ കാത്തിരുന്നത്. ഒടുവില്‍ ആഹാരം വൈകുന്നതിനെ കുറിച്ച് ആരോ തിരക്കിയപ്പോഴാണ് ചെന്നൈയില്‍ നിന്ന് വേണം ഭക്ഷണം എത്താന്‍ എന്ന രഹസ്യം പ്രഭാസ് വെളിപ്പെടുത്തുന്നത്.

എന്നാല്‍ ഇക്കാര്യം സെറ്റിലുള്ളവര്‍ വിശ്വസിച്ചില്ല. മുംബൈയിലെ ഏതോ ലോക്കല്‍ റെസ്റ്റോറന്റില്‍ നിന്നാവും ഭക്ഷണം എത്തിക്കുന്നത് എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ ശരിക്കും ചെന്നൈയില്‍ നിന്നാണ് ഭക്ഷണം എത്തുന്നതെന്ന് പ്രഭാസ് അവരെ അറിയിച്ചു. തനിക്ക് ഇഷ്ടപ്പെട്ട ചെന്നൈ രുചികള്‍ വിമാന മാര്‍ഗം പ്രഭാസ് എത്തിക്കുകയായിരുന്നു. തനിക്ക് മാത്രമല്ല, സെറ്റിലുള്ള മുഴുവന്‍ ആളുകള്‍ക്കും.

ഭക്ഷണം കഴിച്ചതോടെ മണിക്കൂറുകള്‍ കാത്തുനിന്നത് വെറുതെ ആയില്ലെന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞതെന്ന് പ്രഭാസ് പറയുന്നു. കപ്പിള്‍ ഫ്രണ്ട്‌ലി എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചരണാര്‍ഥം ചിത്രത്തിലെ താരങ്ങളുമായി പ്രഭാസ് നടത്തിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page