ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പിലും കൂട്ടസംഘട്ടനത്തിലും 10 പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയ കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഞായറാഴ്ച പുലര്‍ച്ചെയാണ് അക്രമം. പുളിക്കീഴില്‍ നിന്നും പല്ലനയില്‍ നിന്നുമുള്ള സംഘങ്ങളാണ് മദ്യലഹരിയില്‍ ഏറ്റുമുട്ടിയതെന്ന് പൊലീസ് അറിയിച്ചു.
വിഷ്ണു സജിന്‍ എന്നയാളിന്റെ കൈവശം എയര്‍ ഗണ്ണുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ സജിന്‍ മറുഭാഗത്തിന് നേരെ തോക്ക് ചൂണ്ടി. ഇതോടെ മറുവിഭാഗം തോക്ക് പിടിച്ചു വാങ്ങുകയും പട്ടിക ഉപയോഗിച്ച് അടിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രദേശത്ത് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്നവരാണ് ഇവരെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ പൊലീസ് പിടിച്ചെടുത്തു.







