നടന്‍ വിജയ് പേരമ്പൂരില്‍ മത്സരിക്കും; ടിവികെ പ്രഖ്യാപനം നടത്തി

ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കും. ഞായറാഴ്ച നടന്ന പാര്‍ട്ടി പ്രവര്‍ത്തക യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച പ്രമേയം ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന അവതരിപ്പിച്ചു.

ബുസി ആനന്ദ്, സെങ്കോട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. വിജയ് പേരമ്പൂരില്‍ മത്സരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. 2021ല്‍ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂര്‍. വേലച്ചേരിയില്‍ നിന്നോ വിരുഗമ്പാക്കത്ത് നിന്നോ തിരുച്ചി ഈസ്റ്റില്‍ നിന്നോ വിജയ് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

വികസന മുരടിപ്പുള്ള ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന വിജയ് യുടെ മുന്‍ പ്രസ്താവന ആധവ് അര്‍ജുന ഓര്‍മ്മിപ്പിച്ചു. ‘അതാണ് വിജയ് യുടെ ആഗ്രഹമെങ്കില്‍, പേരമ്പൂര്‍ ശരിയായ തിരഞ്ഞെടുപ്പാണ്’ – ആധവ് അര്‍ജുന പറഞ്ഞു.

പ്രമേയത്തെ പിന്താങ്ങിയ ആനന്ദ്, സംസ്ഥാനത്തെ ഏറ്റവും ശക്തമായ സംഘടനാ ശൃംഖലകളിലൊന്നാണ് പേരമ്പൂരിനുള്ളതെന്ന് പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പാര്‍ട്ടി പ്രസിഡന്റിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page