തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അപകടം; 14 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു

പി പി ചെറിയാൻ

ആർലിംഗ്ടൺ : തോക്കുകൊണ്ടു കളിക്കുന്നതിനിടെ 14 വയസ്സുകാരൻ തോക്കു പൊട്ടി വെടിയേറ്റ് മരിച്ചു. ടെക്സസിലുള്ള അർലിംഗ്ടണിൽ സുഹൃത്തുക്കൾക്കൊപ്പംകളിക്കുന്നതിനിടെയാണ് അർലിംഗ്ടണിലെ വീട്ടിൽ അപകകടമുണ്ടായത്..

ഒരു സംഘം കൗമാരക്കാർ ചേർന്ന് വീട്ടിലിരുന്ന് പരസ്പരം തോക്ക് ചൂണ്ടി കളിക്കുന്നതിനിടെയാണ് വെടിപൊട്ടിയതെന്ന് പോലീസ് പറഞ്ഞു. റിലി ജോർദാൻ എന്ന 14 വയസ്സുകാരണ് വെടിയേറ്റ് സംഭവസ്ഥലത്ത് മരിചു.

മുറിയിലുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാളാണ് വെടിവെച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ടാറന്റ് കൗണ്ടി ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി.

കുട്ടികൾക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ കാരണങ്ങളാൽ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വീടുകളിൽ തോക്കുകൾ സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചും കുട്ടികളുടെ കൈകളിൽ ഇത്തരം മാരകായുധങ്ങൾ എത്തുന്നതിനെക്കുറിച്ചും പോലീസ് കടുത്ത മുന്നറിയിപ്പ് നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

You cannot copy content of this page