കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കി. എന്‍മകജെ പഞ്ചായത്തിലെ നല്‍ക്ക സ്വദേശി ജയമാലയാണ് തന്റെ ഭര്‍ത്താവ് വിവേകാനന്ദ (56)നെ കാണുന്നില്ലെന്നു കാണിച്ച് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്.
ഫെബ്രുവരി 18ന് രാവിലെ വീട്ടില്‍ നിന്നു പോയ ശേഷം ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.






