കാസർകോട് : പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം ഞായറാഴ്ച രാവിലെ ആരംഭിക്കും.22 മുതൽ 27 വരെ നടക്കുന്ന കളിയാട്ട മഹോത്സവം
രാവിലെ എട്ടുമണിക്കു ഗണപതി ഹോമത്തോടെയാണ് ആരംഭിക്കുന്നത്. ക്ഷേത്ര തന്ത്രി പ്രകാശ് കാവു മഠം മുഖ്യ കാർമികത്വം വഹിക്കും, തുടർന്ന് രക്തേശ്വരി, ബ്രഹ്മ രക്ഷസ്, ഗുളികൻ, നാഗൻ തമ്പിലം, ശുദ്ധികലശം, പ്രസാദ വിതരണം നടക്കും. തുടർന്ന് അന്നദാനം. വൈകിട്ട് 3.30 ന് ആനപന്തൽ കയറ്റൽ,5.30 ന് ഭണ്ഡാര ക്ഷേത്രത്തിൽ ഭണ്ഡാരം എഴുന്നള്ളിക്കൽ,6.30 ന് കലശാട്ട്, കൊടിയിലവെക്കൽ. രാത്രി 7.30ന് ശ്രീ ഭഗവതി മഹിളാ സംഘം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, തുടർന്ന് വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. 8മണിക്ക് അന്നദാനം. തുടർന്ന് പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പ്രതിഷ്ഠ പൂജ, 9 മണിക്ക് മറുപുത്തരി മഹോത്സവം, ദർശനം, എഴുന്നള്ളത്ത്. പ്രസാദ് വിതരണം







