നീലേശ്വരം ചോയങ്കോട് പാത്തടുക്കത്തെ ബിന്ദു കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം : ചോയങ്കോട് പാത്തടുക്കത്തെ വീട്ടമ്മ കെ.ബിന്ദു (48) കുഴഞ്ഞു വീണു മരിച്ചു.ഭർത്താവ് വേണു നിർമ്മാണത്തൊഴിലാളിയാണ്. പരേതരായ കുഞ്ഞിരാമൻ – നാരായണി ദമ്പതികളുടെ മകളാണ്. രാവിലെ വീട്ടിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കിണാവൂരിലെ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്നു നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിലുള്ള മകൻ്റെ അടുത്തു പോയിരുന്ന ഇവർ ഏതാനും ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. മക്കൾ:ശ്രുതി, ഗൾഫിലുള്ള ശരത്. മരുമകൻ: വിവേക് . സഹോദരങ്ങൾ:പുഷ്പ ,ചന്ദ്രൻ, പ്രമീള, ബീന, രാജീവൻ . മൃതദേഹം ഞായറാഴ്ച രാവിലെ പാത്തടുക്കത്തെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു സംസ്ക്കാരം വീട്ടുവളപ്പിൽ .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page