രോഗം വേണ്ട; ആരോഗ്യം പരിപാലിച്ചുനോക്കൂ

കുമ്പള: രോഗമുണ്ടാക്കി ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതു രോഗമുണ്ടാക്കാതിരിക്കലല്ലേ? ആണെന്നു സംസ്ഥാന ആയുഷ് വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് ഹോമിയോപ്പതി വിഭാഗം എന്നിവ പറയുന്നു.
ഇതു പറയാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ദൈനംദിന ചിട്ടകള്‍ മാറ്റിയെടുക്കുന്നതിനും വേണ്ടി ഈ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വൈബ് ഫോര്‍ വെനസ് ഹെല്‍ത്തി ഫീല്‍ഡ് ക്യാമ്പയിന്‍ ആരംഭിച്ചു.
പോഷകാംശങ്ങളടങ്ങിയ ആഹാരം, വ്യായാമം, ഉറക്കം, മാനസികോല്ലാസം എന്നിവയില്‍ ശ്രദ്ധിക്കുന്നവര്‍ക്കു രോഗങ്ങളില്‍ നിന്നു മോചിതരാവാന്‍ കഴിയുമെന്നാണ് ഈ വിഭാഗങ്ങളുടെ ഉപദേശം. രോഗം വന്നാല്‍ ചികിത്സിക്കണം. ചികിത്സിച്ചേ തീരൂ. അതിനുള്ള പ്രതിസന്ധികളില്‍ നിന്നു മോചിതരാകാനും ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിറുത്തുന്നതിനും വേണ്ടിയുള്ള പ്രചരണമാണ് ആരംഭിച്ചത്.
ക്യാമ്പയിന്റെ കുമ്പള പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുല്‍ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം പി ഖാലിദ് ആധ്യക്ഷം വഹിച്ചു. ഡോക്ടര്‍മാരായ രാജീവന്‍, ഷക്കീര്‍ അലി, ദീപ്തി പ്രസംഗിച്ചു. മണ്ഡലം വ്യാപകമായി ക്യാമ്പയിന്‍ പര്യടനം നടത്തുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page