കൊട്ടാരക്കരയില്‍ വീണ്ടും വിസ്മയം; മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്

കൊല്ലം: കൊല്ലത്തെ പ്രമുഖ മഹിളാ കോണ്‍ഗ്രസ് നേതാവ് ആര്‍ രശ്മി ബി ജെ പിയിലേയ്ക്ക്. കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും രശ്മി ഒത്തു തീര്‍പ്പിനു വഴങ്ങിയില്ല. ഇന്ന് തിരുവനന്തപുരത്തെത്തി ബി ജെ പി സംസ്ഥാന പ്രസിഡണ്ടില്‍ നിന്നു അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
രണ്ടുതവണ കൊല്ലം ജില്ലാ പഞ്ചായത്ത് ജനറല്‍ ഡിവിഷനില്‍ നിന്നു വിജയിച്ചിട്ടുണ്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ എന്‍ ബാലഗോപാലിനോട് പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് രശ്മി പരാജയപ്പെട്ടത്. പ്രസ്തുത തെരഞ്ഞെടുപ്പില്‍ തനിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും അത് വഹിക്കാന്‍ പാര്‍ട്ടി തയ്യാറാകാത്തതുമാണ് പാര്‍ട്ടി വിടാന്‍ രശ്മിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
എന്നാല്‍ സി പി എമ്മില്‍ നിന്നു ആയിഷാപോറ്റി കോണ്‍ഗ്രസില്‍ എത്തിയ ശേഷം പാര്‍ട്ടി തന്നെ പരിഗണിക്കുന്നില്ലെന്നതാണ് രശ്മിയെ ബി ജെ പിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്നുo റിപ്പോര്‍ട്ടുകളുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാല്‍ത്തടുക്കയിലെ 24കാരി ജസീല ജീവനൊടുക്കിയത് എന്തിന്? മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍; വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page