കണ്ണൂരില്‍ സ്റ്റീല്‍ ബോംബ് സ്‌ഫോടനം; ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്

കണ്ണൂര്‍: കൊളവല്ലൂര്‍, മേപ്പാട് ബോംബ് സ്‌ഫോടനം. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9.30 മണിയോടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മേപ്പാടി സ്വദേശി ഷമിത് ലാലി (24)നാണ് പരിക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേപ്പാടി,ഉള്ളവീട്ടിൽ സലാമിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട്ടിനടുത്താണ്
സംഭവം.വീടുനിര്‍മ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്തെ മണ്ണു നീക്കുന്നതിനിടയിലായിരുന്നു സ്ഫോടനം ഉണ്ടായത് . സ്ഥലത്തേയ്ക്ക് ടിപ്പർ ലോറിയുമായി എത്തിയതായിരുന്നു ഷമിത്ത് ലാൽ . സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു.
സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചത്. പിന്നീട് എടുക്കാനായി വച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക സംശയം. വിവരമറിഞ്ഞ് പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page