പയ്യന്നൂര്‍: റാപ്പര്‍വേടന്‍ വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമിയാണ് വധു. ഫെബ്രുവരി 24ന് തൃശൂരില്‍ ആയിരിക്കും രജിസ്റ്റര്‍ മാര്യേജ് നടക്കുക. വ്യാഴാഴ്ച രാത്രിയാണ് വേടന്‍ വിവാഹിതനാകുന്ന കാര്യം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്.
കണ്ണൂര്‍, ധര്‍മ്മശാലയില്‍ ഒരാഴ്ചയായി നടന്നു കൊണ്ടിരുന്ന തദ്ദേശ ദിനാഘോഷ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന പരിപാടിയിലായിരുന്നു പ്രഖ്യാപനം. സമാപന പരിപാടി ഗംഭീരമാക്കിയ വേടനെ പൊന്നാട അണിയിച്ച ശേഷമാണ് എം വി ഗോവിന്ദന്‍ വിവാഹ പ്രഖ്യാപനം നടത്തിയത്. മറുപടി പ്രസംഗത്തില്‍ കല്യാണ കാര്യം വേടന്‍ സ്ഥിരീകരിക്കുകയും ചെയ്തു.
വേടനും നവമിയുടെ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും പൊതുവേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.







