നീലേശ്വരം: തേജസ്വിനി വായനശാല ആന്റ് ഗ്രന്ഥാലയം കോണ്‍ഫറന്‍സ് ഹാള്‍ എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പിപി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ അഖിലേഷ് പി, അനീഷ് ഇ, മുന്‍ കൗണ്‍സിലര്‍ പി മനോഹരന്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി പി വേണുഗോപാലന്‍, കെ കെ നാരായണന്‍, റെഡ് സ്റ്റാര്‍ക്ലബ്ബ് സെക്രട്ടറി വി ജിതേഷ്,വായനശാല സെക്രട്ടറി സന്തോഷ്പ്ര സംഗിച്ചു.ചിത്രകാരന്‍ ഏറമ്പുറം മുഹമ്മദ് വരച്ച തേജസ്വിനി പുഴയുടെ ചിത്രം എംഎല്‍എക്ക് സമ്മാനിച്ചു.
വായനശാല ഹാളിലേക്ക് പി കെ മനോജ്, ബിജു പി കെ, ദിവാകരന്‍ എ, സുരേശന്‍ എന്നിവര്‍ സൗണ്ട് സിസ്റ്റം സമ്മാനിച്ചു. രമേശന്‍ കടവത്ത്, രവി, രാജേഷ് എന്നിവര്‍ പ്രസംഗ പീഠം സമ്മാനിച്ചു.
ടി പ്രഭാകരന്‍, എം വി രാജീവന്‍, ഉദയകുമാര്‍ പാലായി, ജയന്‍ ഹരിഹര,കെ വി ശ്രീധരന്‍, ദാസന്‍ സജീവന്‍ എം.വി എന്നിവര്‍ ഫാനും നല്‍കി. വായനശാല പ്രസിഡണ്ട് ടിവി രാമകൃഷ്ണന്‍ നന്ദി പറഞ്ഞു.






