മുളിയാർ : കോട്ടൂരിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർമറിഞ്ഞു യാത്രക്കാരന് പരിക്കേറ്റു. സ്കൂട്ടർ ഓടിച്ചിരുന്ന ആദൂർ മഞ്ഞംപാറയിലെ നാസറിന് കൈക്കും കാൽമുട്ടിനും നടുവിനുമാണ് പരിക്കേറ്റത്.
മുള്ളേരിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10മണിക്കാണ് പന്നിയുടെ ആക്രമണം ഉണ്ടായത്.
ഈ ഭാഗത്ത് രാത്രി കാലങ്ങളിൽ കാട്ടുപന്നിയുടെയും നായയുടെയും ശല്ല്യം രൂക്ഷമാണ്.







