കാസർകോട് : അസുഖത്തെത്തുടർന്ന് സാമ്പത്തിക ബുദ്ധി മുട്ടു നേരിടുന്ന നിര്‍ധന കുടുംബാംഗത്തിന്റെ ചികിത്സക്കു ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷം ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ യും ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും സഹായം നല്‍കി. സഹായത്തുക ആസ്‌ക് ജി സി സി അംഗം നൗഷാദ് മിഹ്റാജ്, ജനറൽ സെക്രട്ടറി ജീലാനിക് കൈമാറി,സെക്രട്ടറി അഷ്ഫാക്, ക്ലബ്ബ് അംഗം എസ് എ അബ്ദുൽ റഹ്മാൻ സംബന്ധിച്ചു.






