ചന്തേരയില്‍ 16 കാരിയെ പീഡിപ്പിച്ചു; 15 കാരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ പോക്‌സോ കേസ്, രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ 15 കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ചന്തേര പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കട ജീവനക്കാരനായ വയക്കര, പോത്താംകണ്ടത്തെ നൗഷാദ്, തൃക്കരിപ്പൂരിലെ ഫായിസ് എന്നിവരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു. മെഡിക്കല്‍ പരിശോധയനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും. തൃക്കരിപ്പൂരിലെ റാഷിദ്, ഉദിനൂര്‍ വില്ലേജിൽ താമസക്കാരനായ പതിനഞ്ചുകാരന്‍, പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവായ 45 കാരന്‍ എന്നിവരാണ് മറ്റു മൂന്നു കേസുകളിലെ പ്രതികള്‍. ഇവരില്‍ റാഷിദ് നിലവില്‍ ദുബായിയില്‍ ആണെന്നു പൊലീസ് പറയുന്നു. സഹോദരി ഭര്‍ത്താവായ 45 കാരന്‍ അസുഖ ബാധിതനായി അടുത്തിടെ മരണപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സമയങ്ങളിലാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page