വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയ 14 കാരന്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ട് കാറുമായി സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയ 14 കാരന്‍ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ന് തിരുവനന്തപുരം കരമനയിലാണ് അപകടം. കുമാരപുരം സ്വദേശിയുടേതാണ് കാര്‍.

ചായ കുടിക്കാനാണ് ഇരുവരും പുറത്തുപോയതെന്നാണ് അറിയുന്നത്. അപകടത്തില്‍ കുട്ടികള്‍ക്ക് കാര്യമായ പരിക്കില്ല. വീട്ടുകാര്‍ കാറെടുക്കാന്‍ സമ്മതിക്കില്ലെന്ന് അറിയാവുന്നതിനാലാണ് കുട്ടി പുറത്തുപോകുമ്പോള്‍ വാതിലടച്ചത്. സംഭവത്തില്‍ ആര്‍.സി ഉടമയായ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page