കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി ഒന്‍പതിന് എസ്.ഐ.ടി അറസ്റ്റ് ചെയ്ത തന്ത്രി പുറത്തിറങ്ങുന്നത് 41 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ്. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിക്കുന്ന പ്രതിയാണ് തന്ത്രി. രണ്ടു കേസുകളിലും തന്ത്രിക്ക് ജാമ്യം ലഭിച്ചു.
സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് തന്ത്രിയുടെ മോചനത്തിന് അനുകൂലമായത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധവും തെളിയിക്കാന്‍ കഴിഞ്ഞില്ല.
കേസില്‍ ജാമ്യം കിട്ടി പുറത്തുവരുന്ന ആറാമത്തെ പ്രതിയാണ് തന്ത്രി. മറ്റ് പ്രധാന പ്രതികളെല്ലാം നേരത്തെ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രധാന പ്രതിയാണ് തന്ത്രി. തന്ത്രി പുറത്തുവരുന്നത് എസ്.ഐ.ടിക്ക് ശക്തമായ തിരിച്ചടിയാണെന്ന് ആശങ്കയുണ്ട്.







