കാലിഫോർണിയയിൽ ഹിമപാതം:10 പേരെ കാണാതായി, ആറ് പേരെ രക്ഷപ്പെടുത്തി

,പി പി ചെറിയാൻ

കാലിഫോർണിയ:വടക്കൻ കാലിഫോർണിയയിലെ കാസിൽ പീക്ക് മേഖലയിലുണ്ടായ ശക്തമായ ഹിമപാതത്തിൽ ആറ് സ്കീയിംഗ് താരങ്ങളെ ജീവനോടെ കണ്ടെത്തി. എന്നാൽ ഗ്രൂപ്പിലുണ്ടായിരുന്ന മറ്റ് 10 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ചൊവ്വാഴ്ച രാവിലെ 11:30-വോ ടെയാണ് അപകടം സംഭവിച്ചത്.
ലേക്ക് താഹോയ്ക്ക് വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് മേഖലയിലാണ് ഹിമപാതമുണ്ടായത്. നാല് ഗൈഡുകളും 12 ക്ലയന്റുകളും അടങ്ങുന്ന 16 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.

. 46-ഓളം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്.
കാലിഫോർണിയയിൽ വീശിയടിച്ച ശക്തമായ ശീതകാല കൊടുങ്കാറ്റും കനത്ത മഞ്ഞുവീഴ്ചയുമാണ് ഹിമപാതത്തിന് കാരണമായത്. ഈ മേഖലയിൽ ഏകദേശം 30 ഇഞ്ചോളം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

സിയറ നെവാഡ മേഖലയിൽ ഹിമപാത സാധ്യത ഇപ്പോഴും വളരെ കൂടുതലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞുവീഴ്ചയും കാറ്റും കാരണം ഐ-80 (I-80) ഉൾപ്പെടെയുള്ള പ്രധാന പാതകൾ താൽക്കാലികമായി അടച്ചു.

കാണാതായ 10 പേർക്കായി തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page