‘ഞങ്ങള്‍ എന്നും പാര്‍ട്ടി കുടുംബം, പാര്‍ട്ടി തീരുമാനം അനുസരിക്കും’; മലമ്പുഴയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ മറുപടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഊഹാപോഹം ഉയരുന്ന പശ്ചാത്തലത്തില്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി തന്റെ കുടുംബം പാര്‍ട്ടി കുടുംബമാണെന്ന് വി. എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ആവര്‍ത്തിച്ചു. പല പ്രമുഖരുടേയും പേരുകള്‍ അവര്‍ പോലും അറിയാതെ ഇതിനകം തന്നെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ മത്സരിക്കുമെന്നരീതിയിലും വാര്‍ത്ത പരന്നിരുന്നു.

മലമ്പുഴയില്‍ മത്സരിക്കും എന്നായിരുന്നു വാര്‍ത്ത. ഇതേകുറിച്ച് അരുണ്‍ കുമാറിനോട് പ്രതികരണം തേടിയപ്പോള്‍ തങ്ങള്‍ എന്നും പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുമെന്നുമായിരുന്നു മറുപടി. അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴ. ഇതുവരെ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല, പാര്‍ട്ടി താനുമായി ചര്‍ച്ച നടത്തിയിട്ടുമില്ല- അരുണ്‍ കുമാര്‍ പറഞ്ഞു.

വി.എസിന്റെ മുന്‍ പി.എ ആയിരുന്ന എ. സുരേഷ് കോണ്‍ഗ്രസ് സീറ്റില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page