ഔറംഗാബാദ്: ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്റെ കാമുകിയെ കുറിച്ച് വെളിപ്പെടുത്തി മുത്തച്ഛന്‍ അനുരാഗ് പാണ്ഡെ. ബിഹാറിലെ ഔറംഗാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇഷാന്‍ കിഷന്‍ മോഡല്‍ അദിതി ഹുണ്ടിയയുമായി ഡേറ്റിങ്ങിലാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഇതോടെ വര്‍ഷങ്ങളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്.
‘ഇഷാന്‍ ആരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും, അവന്റെ തീരുമാനം എന്റേതാണെന്ന് ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. ഇഷാന്‍ കിഷന്‍ ആരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നോ അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ തയാറാണ്. അദിതി അവന്റെ കാമുകിയാണ്. അവള്‍ ഒരു മോഡലാണ്. കുട്ടികളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കണം’- അനുരാഗ് പാണ്ഡെ പറഞ്ഞു.
ആറു വര്‍ഷമായി ഇഷാനും അദിതിയും തമ്മില്‍ പ്രണയത്തിലാണെന്നും ഇന്ത്യന്‍ ടീമിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇഷാനൊപ്പം അദിതിയും ഉണ്ടായിരുന്നുവെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2019ലെ ഐപിഎല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഇഷാന്‍ കിഷനെ പിന്തുണയ്ക്കാന്‍ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങള്‍ ആദ്യമായി വൈറലായത്. അന്ന് മുതല്‍ ‘മിസ്റ്ററി ഗേള്‍’ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടന്നിരുന്നു.







