കാസർകോട്: പുതുതായി നിർമിച്ച അഡുക്കത്തുബയൽ മുഹ് യുദീൻജുമാ മസ്ജിദ് കെ എസ് അലി തങ്ങൾ കുമ്പോൾ ഉദ്ഘാടനം ചെയ്തു.
ജമാ അത്ത് പ്രസിഡന്റ് കെ എ അബ്ദുൽ കരീം സിറ്റി ഗോൾഡ് അധ്യക്ഷത വഹിച്ചു. മാലിക്ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വഖഫ് നിർവഹിച്ചു . കർണാടക നിയമ സഭാ സ്പീക്കർ യു. ടി ഖാദർ മുഖ്യാ തിഥിയായിരുന്നു. സിറാജ്ജുദ്ദീൻ അൽ കാസിമി പത്തനാപുറരം മുഖ്യ പ്രഭാഷണം നടത്തി.
ജമാ അത്ത് ജനറൽ സെക്രട്ടറി മഹമൂദ് സഫർ,ഖത്തീബ് ഇബ്രാഹിം സഖാഫി, അൽ ഭയാൻ വനിതാ കോളേജ് പ്രിസിപ്പാൾ ഹാഫിസ് ഹാഷിം അഹ്സനി,ട്രഷറർ ടി കെ മുഹമ്മദ് കുഞ്ഞി സംസാരിച്ചു.






