റീല്‍സ് അഭ്യാസ പ്രകടനത്തിനിടെ അപകടം; ആഡംബര കാറിടിച്ച് മരിച്ചത് ഏകമകന്‍; നീതി തേടി അമ്മയുടെ പോരാട്ടം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സാഹില്‍ ധനേഷ്ര(23)യുടെ മാതാവ് ഇന്നാമാക്കന്‍ നീതി തേടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. #Justice for Sahil എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ ക്യാമ്പയിന്‍ വഴി ആയിരക്കണക്കിന് ആളുകളാണ് അന്നാമാക്കന് പിന്തുണയുമായി എത്തുന്നത്. വാഹന ഉടമയെയും പ്രതിയെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരുമെന്നാണ് അന്നാമാക്കന്‍ പറയുന്നത്.

ഫെബ്രുവരി മൂന്നിനാണ് പ്രായപൂര്‍ത്തിയാകാത്ത 10ാം ക്ലാസുകാരന്‍ അമിതവേഗതയില്‍ ഓടിച്ച സ്‌കോര്‍പിയോ എസ്യുവി ഇടിച്ച് ഇന്നാമാക്കന്റെ ഏക മകന്‍ സാഹില്‍ കൊല്ലപ്പെട്ടത്. സാഹിലിന്റെ ബൈക്കിലേക്ക് സ്‌കോര്‍പിയോ എസ്യുവി ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.സഹോദരിക്കൊപ്പം കാറില്‍ റീല്‍സ് ചിത്രീകരിക്കാനായി അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് തന്റെ മകന്റെ ജീവന്‍ നഷ്ടമായ അപകടമുണ്ടായതെന്ന് ഇന്നാ മാക്കന്‍ ആരോപിച്ചു. റോഡിലെ സ്പീഡ് വീഡിയോയില്‍ ഇക്കാര്യം വ്യക്തമാണെന്നും അവര്‍ പറഞ്ഞു.എസ്യുവി മറ്റ് വാഹനങ്ങളെ മറികടന്ന് റോഡിന്റെ എതിര്‍വശത്തേക്ക് ഇടിച്ചുകയറി സാഹിലിന്റെ ബൈക്കിലും ഒരു ടാക്‌സിയിലും പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിലും ഇടിച്ചു. ബ്രേക്ക് ചവിട്ടാന്‍ പോലും കുട്ടി ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന് യുവതി ആരോപിച്ചു. ലൈസന്‍സില്ലാത്ത ഈ കുട്ടിക്ക് മുന്‍പും അമിതവേഗതയ്ക്ക് നിരവധി തവണ പിഴ ലഭിച്ചിട്ടുണ്ട്. ഇത്രയേറെ നിയമലംഘനങ്ങള്‍ നടത്തിയിട്ടും മകനെ തടയാന്‍ പിതാവ് തയ്യാറായില്ലെന്നും മാതാവ് ചൂണ്ടിക്കാട്ടി.

‘ഇതൊരു ക്രിമിനല്‍ പ്രവര്‍ത്തനമാണ്. മാതാപിതാക്കള്‍ സമ്പന്നരായതിനാല്‍ റോഡില്‍ എന്തും ചെയ്യാന്‍ കഴിയുമെന്ന് ചിലര്‍ കരുതുന്നു; ഇതൊരു ക്രിമിനല്‍ മാനസികാവസ്ഥയാണ്. അവരുടെ രസകരമായ പ്രവര്‍ത്തനങ്ങള്‍ കാരണം എന്റെ മകന്‍ മരിച്ചു’- ഇന്ന മാക്കന്‍ പറഞ്ഞു.

സംഭവത്തില്‍ ദ്വാരക സൗത്ത് പൊലീസ് കേസെടുക്കുകയും വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കസ്റ്റഡിയിലെടുത്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പത്താം ക്ലാസ് പരീക്ഷയാണെന്ന് കാട്ടി ബന്ധുക്കള്‍ ജാമ്യത്തിനായി സമീപിക്കുകയും ഫെബ്രുവരി 10-ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. ഇത് തന്നെ കൂടുതല്‍ വേദനിപ്പിച്ചുവെന്നാണ് ഇന്നാ മാക്കന്‍ പറയുന്നത്.ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സാഹില്‍, ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ പ്രവേശനം നേടി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിക്കുന്നത്. ഇന്നാ മാക്കന്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ വളരെ കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. തന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി സാഹില്‍ പാര്‍ട്ട് ടൈം ജോലിക്കും പോയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page