പ്രണയദിനത്തില്‍ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ച് നടി പാര്‍വതി വിജയ്

കൊച്ചി: പ്രണയദിനത്തില്‍ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നടി പാര്‍വതി വിജയ് ആരാധകരെ അറിയിച്ചു. പങ്കാളിയാകാന്‍ പോകുന്നയാളുടെ പേരോ ഫോട്ടോയോ വെളിപ്പെടുത്താതെ സസ്‌പെന്‍സ് നിറച്ചാണ് പാര്‍വതി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ആദ്യ വിവാഹത്തിലെ മകള്‍ യാമികയെയും ചിത്രങ്ങളില്‍ കാണാം.

‘ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീര്‍വാദത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിള്‍ പേരന്റ് എന്ന നിലയില്‍ ഒരാളെ വിവാഹം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഞങ്ങളെ നന്നായി നോക്കുന്ന ഒരു വ്യക്തിയെ ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും, എന്റെ കുടുംബത്തിനും, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും നന്ദി. എന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇത് എന്റെ ജീവിതമാണ്, എന്റെ കഥയാണ്’, പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സഹോദരിയും നടിയുമായ മൃദുല വിജയ്‌യും നടി ഗോപിക അനിലും ഉള്‍പ്പെടെ പാര്‍വതിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

സീരിയല്‍ ക്യാമറാമാനായ അരുണ്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു. അടുത്തിടെയാണ് ഇരുവരും വിവാഹ മോചിതരായെന്ന കാര്യം ആരാധകരെ അറിയിച്ചത്. സീരിയല്‍ നടി സായ് ലക്ഷ്മിയാണ് അരുണിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ലെങ്കിലും ഒരുമിച്ച് കഴിയുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page