കൊല്ലം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പുനലൂര്‍, ചാലിയക്കര, ഉപ്പുകുഴി എസ്റ്റേറ്റിലെ തൊഴിലാളിയായ രഘുനാഥ് (55) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടയില്‍ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രഘുനാഥനെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റു മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉപ്പുകുഴി എസ്റ്റേറ്റിലും പരിസരങ്ങളിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു.







