നീലേശ്വരം: 14ന് പൊയിനാച്ചി രാജ്പാലസില്‍ നടക്കുന്ന കേരള പൊലീസ് അസോസിയേഷന്‍ 36-ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറപ്പുറം മിനി സ്റ്റേഡിയത്തില്‍ കെ പി എ നീലേശ്വേരം യൂണിറ്റ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നടന്ന ടൂര്‍ണ്ണമെന്റ് കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി 36 ബലൂണുകള്‍ പറത്തിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കെ പി എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, ജില്ലാ പ്രസിഡണ്ട് പി പ്രകാശന്‍, സെക്രട്ടറി പി വി സുധീഷ് പ്രസംഗിച്ചു. മഹേഷ് കാങ്കോല്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍ ആര്‍ ദിലീഷ് കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.







