പണിമുടക്ക് തുടങ്ങി: ജോലിക്ക് ഹാജരാകാത്തവർക്ക് കൂലി ഇല്ല

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു 10 കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി സംഘടനകളും അധ്യാപക സർവീസസ് സംഘടനകളും ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു . ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുള്ളത്. തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ആണ് പത്ത് കേന്ദ്ര തൊഴിലാളി യൂണിയനുകളും മറ്റ് ദേശീയ യൂണിയനുകളും ചേർന്ന് പണിമുടക്കാഹ്വാനം ചെയ്തിട്ടുള്ളത്. സർവീസ് ആനുകൂല്യങ്ങളും പൊതു ആവശ്യങ്ങളും ഉന്നയിച്ച് ഇടതുപക്ഷ അധ്യാപക- സർവീസ് സംഘടനകളും പണിമുടക്കിലുണ്ട്. പതിവുപോലെ പാൽ , പത്രം ,ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ , ഫയർ ഫോഴ്സ്, ആംബുലൻസ് എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്. അതേ സമയം സർക്കാർ പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ജോലിക്ക് ഹാജരാത്തവർക്ക് പണിമുടക്ക് ദിവസത്തെ ശമ്പളം ഉണ്ടായിരിക്കുന്നതല്ല. പണിമുടക്കിനെ ഇടതു ടാക്സി ഡ്രൈവർമാരും ഫോട്ടോ ഡ്രൈവർമാരും പിന്തുണയ്ക്കുന്നുണ്ട്. ദീർഘകാലമായി നഷ്ടത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയിലെ യൂണിയനുകളും ദേശീയ സമരത്തിൽ സംഘം ചേർന്നിട്ടുള്ളതിനാൽ കെഎസ്ആർടിസി സർവീസിനെ ബാധിച്ചേക്കും . നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുകയോ അവയ്ക്കെതിരെ ബലപ്രയോഗം നടത്തുകയോ ചെയ്യില്ലെന്ന് സമര സമിതി വെളിപ്പെടുത്തിയിട്ടുണ്ട് .തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാ ണെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യം കൊണ്ട് തന്നെയാണെന്ന് പറയുന്നു ,ഇടതു സംഘടനകളുടെ പണിമുടക്ക് ദിവസം തന്നെ കോൺഗ്രസ് അനുകൂല സംഘടനയും പണിമുടക്ക് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും അവർ കൂട്ടത്തിൽ കൂടാതെ തനിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page