ദേശീയ പണിമുടക്ക്: പി എസ്‌ സി – സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: ദേശീയ പണിമുടക്കിനെ തുടർന്ന് ഇന്ന് നടക്കാനിരിക്കുന്ന പല പരീക്ഷകളും അധികൃതർ മാറ്റിവെച്ചു. സർവ്വകലാശാല പരീക്ഷകളും പിഎസ്‌സി പരീക്ഷകളുമാണ് മാറ്റി വച്ചത്. പി.എസ്.സി. 12ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ 21 ലേക്ക് മാറ്റി .വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്. മാറ്റിവച്ച പരീക്ഷകൾ ഇന്ന് നിശ്ചയിച്ചിരുന്ന അതേ സമയത്ത് തന്നെയായിരിക്കും 21ന് നടക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയും കോട്ടയം മഹാത്മാഗാന്ധി സർവ്വകലാശാലയും 12ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page