കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 172.8 ലിറ്റര്‍ വിദേശ മദ്യം കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചു.
ആദൂര്‍ മോയന്തംപാറയില്‍ വാഹനപരിശോധനക്കിടയിലാണ് മദ്യവും അതു കടത്തുകയായിരുന്ന ഓട്ടോയും ഡ്രൈവറെയും പിടികൂടിയത്. നായ്ക്കാപ്പ് സ്വദേശി ധനഞ്ജയ പൂജാരി (35) ആണ് പിടിയിലായതെന്നു പ്രിവന്റീവ് ഓഫീസര്‍ കെ.വി രഞ്ജിത് അറിയിച്ചു. തുടര്‍ നടപടിക്കായി പ്രതിയെയും മദ്യവും ഓട്ടോയും രേഖകളും ബദിയഡുക്ക എക്‌സൈസ് റേഞ്ചിനു കൈമാറി. മദ്യം പിടികൂടിയ സംഘത്തില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോനു സെബാസ്റ്റ്യന്‍, ശൈലേഷ് കുമാര്‍, സുധീര്‍ പാറമ്മല്‍, മഞ്ജുനാഥന്‍, കബീര്‍, സാജന്‍ അപ്യാല്‍, ക്രിസ്റ്റിന്‍ പി.എ എന്നിവരുമുണ്ടായിരുന്നു.






