ദീപക്കിന്റെ മരണം ഷിംജിതയുടെ ജാമ്യം നാളെ അറിയാം

കോഴിക്കോട് : സാമൂഹ്യ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യപ്പെട്ടതിനെ തുടർന്ന് അപമാനിതനായ യുവാവ് ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെക്ഷൻ കോടതിയാണ് വിധിപ്രസ്താവിക്കുക. വിധിപ്രസ്താവത്തിനു മുന്നോടിയായി അന്വേഷണസംഘം കോടതിയിൽ ഇന്ന് അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചു. ദീപക്കിന്റെ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഫോറൻസിക്ക് പരിശോധന ഫലം വരുന്നതുവരെ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോ എഡിറ്റ് ചെയ്തതാണോ എന്ന് പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ 21 ദിവസമായി പ്രതി ജയിലിലാണെന്നും പരിശോധനാഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗം വാദിച്ചു. കുന്നമംഗലം കോടതിയുടെ ഷിംജിതയുടെ ജാമ്യാ
പേക്ഷ നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page