സമസ്തയുടെ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് മടങ്ങണം: ജം ഇയ്യത്തുൽ ഉലമ

കാസർകോട് : സമസ്തയുടെ ആശയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നി സംഘടനകൾ സമസ്തയിലേക്ക് തിരിച്ച് വരണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം ആഹ്വാനം ചെയ്തു. സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തുസൂക്ഷിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് സമ്മേളനം ഓർമിപ്പിച്ചു. ഈദ് ആഘോഷങ്ങൾക്ക് മൂന്നുദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് സമ്മേളനം ആവശ്യം ഉന്നയിച്ചു. ഈദുൽ ഫിത്തറും ഈദുൽ അഹ്ദയും മുസ്ലിങ്ങളുടെ പ്രധാന ആഘോഷങ്ങൾ ആണെന്ന് സമ്മേളനം എടുത്തുകാട്ടി. ഈ ആഘോഷങ്ങൾക്ക് ചുരുങ്ങിയത് മൂന്നുദിവസം വീതം അവധി അനുവദിക്കണം. നിലവിൽ നൽകുന്ന ഒന്നോ രണ്ടോ ദിവസത്തെ ഔദ്യോഗിക അവധി ആഘോഷങ്ങൾക്കും മതപരമായ കർമ്മങ്ങൾക്കും മതിയാവുന്നില്ലെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങളിൽ ഈദ് ആഘോഷങ്ങൾക്ക് ദീർഘ അവധി നൽകുന്ന രീതി കേരളവും പരിഗണിക്കണം – സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ കച്ചവട വൽക്കരണവും മരുന്ന് മാഫിയകളുടെ കടന്നുകയറ്റവും കർശനമായി നിയന്ത്രിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. മരുന്നുകളുടെ വിലയും ചികിത്സാ ഫീസും ഏകീകരിക്കണമെന്നും ആവശ്യം ഉന്നയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നാലുവര്‍ഷം മുമ്പു നല്‍കിയ കാര്‍ഷിക വൈദ്യുതി കണക്ഷനു വേണ്ടത്ര രേഖകള്‍ നല്‍കിയിരുന്നില്ലെന്നു 4 വര്‍ഷത്തിനു ശേഷം കെ എസ് ഇ ബി; 70,000 രൂപ വരെ പിഴക്കു നോട്ടീസ്; അല്ലെങ്കില്‍ ഡിസ്‌കണക്ഷനെന്നു വൈദ്യുതി വിഭാഗം

You cannot copy content of this page