റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിലാ ണെന്ന് സംശയം; യുവതി തൂങ്ങിമരിച്ച നിലയിൽ

ലക്നൗ : റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിലാ ണെന്ന് കരുതുന്നു, മൊബൈൽഫോൺ വീഡിയോ എടുക്കാൻ പറ്റിയ രീതിയിൽ സെറ്റ് ചെയ്ത് വെച്ച ശേഷം സ്റ്റൂളിൽ കയറി നിന്ന് കഴുത്തിൽ കുരുക്കിടാൻ ശ്രമിക്കുന്നതിനിടയിൽ സ്റ്റൂൾ മറിഞ്ഞു കുരുക്കു മുറുകി യുവതി മരിച്ചു.യു. പി. ബന്ദയിലെ മോഹിനി എന്ന 27 കാരിയാണ് മരിച്ചത് . റീൽ ചിത്രീകരിക്കാനുള്ള ശ്രമത്തിനിടയിൽ ആയിരുന്നു മരണമെന്ന് ബന്ധുക്കളും പോലീസും സംശയിക്കുന്നു. സോഷ്യൽ മീഡിയയിൽ ലൈക്കിനും ഷെയറിനും വേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ ആയിരുന്നു ദാരുണ സംഭവമെന്ന് കരുതുന്നു. മോഹിനിയുടെ നാലുവയസ്സുകാരിയായ മകളാണ് സംഭവം ആദ്യം കണ്ടത് ‘കുട്ടി ഉച്ചത്തിൽ കരഞ്ഞു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയവർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് മൃതദേഹം പോസ്റ്റുമോർട്ടെത്തിനെത്തിച്ചു. റീൽസ് ചിത്രീകരണത്തിന് ഇടയിലുണ്ടായ അപകടമാണെന്ന് പോലീസും സംശയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page