ബെംഗളൂരു: കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം അറിഞ്ഞ് മനംനൊന്ത ബോഡി ബില്‍ഡര്‍ ജീവനൊടുക്കി. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണ്‍(26) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം കാമുകിയെ കണ്ടപ്പോള്‍, മറ്റൊരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ച വിവരം കിരണിനെ അറിയിച്ചു.
ഇതോടെ മനോവിഷമത്തിലായ കിരണ്‍ മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയശേഷം മുറിയില്‍ കയറി കതകടച്ചിരുന്നു. ഏറെനേരമായിട്ടും കതക് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തട്ടി വിളിച്ചു, അനക്കമില്ലാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കിരണിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. മുറിയില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.







