റഷ്യയില്‍ 4 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു; അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ്

മോസ്‌കോ: റഷ്യയിലെ ഉഫായിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു. അക്രമത്തിന് പിന്നില്‍ 15 കാരനെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലാണ് അക്രമം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റഷ്യയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പേരുവിവരങ്ങള്‍ എംബസി പുറത്തുവിട്ടിട്ടില്ല. എംബസി ഉദ്യോഗസ്ഥര്‍ ഉഫായിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു.

വിദ്യാര്‍ഥികള്‍ താമസിക്കുന്ന മെഡിക്കല്‍ സര്‍വകലാശാല ഹോസ്റ്റലിലേക്ക് നാസി മുദ്രാവാക്യങ്ങള്‍ വിളിച്ച് കടന്നുകയറിയ 15 കാരന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ അക്രമം നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. അക്രമി ഹോളോകോസ്റ്റിനെക്കുറിച്ച് മുദ്രാവാക്യം വിളിക്കുകയും ഇരകളുടെ രക്തം ഉപയോഗിച്ച് നാസി ചിഹ്നം വരച്ചതായും റിപ്പോര്‍ട്ടുണ്ട്. അക്രമിക്കും പരിക്കേറ്റു. പൊലീസുകാര്‍ കീഴ്‌പ്പെടുത്തുന്നതിനിടെ അക്രമി സ്വയം പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി റഷ്യന്‍ പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page