ഭുവനേശ്വർ:വൈകുന്നേരത്തെ ട്യൂഷന് സ്കൂളിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജന സ്ഥലത്തു കൊണ്ടുപോയി കൂട്ട ബലാൽ സംഗം ചെയ്ത 22 കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് 5 വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ ദുർഗുണ പരിഹാരകേന്ദ്രത്തിലേക്ക് മാറ്റി. ഒഡീഷയിലെ ബോളാപഗിർ ജില്ലയിൽ വൈകുന്നേരത്തെ ട്യൂഷന് വീട്ടിൽ നിന്നു എത്തിയതായിരുന്നു വിദ്യാർഥിനി . ആ സമയം അധ്യാപിക സ്കൂളിലെത്തിയിരുന്നില്ല. ക്ലാസ് മുറിയിൽ പെൺകുട്ടിയെ ഒറ്റക്കു കണ്ട സുശാന്ത് സാബു എന്ന 22 കാരൻ പെൺകുട്ടിയെ സമീപിച്ച് ടീച്ചർ അവധിയാണെന്നറിയിച്ചു. ഈ സമയം ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ പ്രായപൂർത്തിയാകാത്ത മറ്റ് അഞ്ചു ആൺ കുട്ടികളും സാഹുവിനൊപ്പമെത്തി. അതിനു ശേഷം പ്രലോഭനങ്ങൾ നൽകി പെൺകുട്ടിയെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ക്ഷണിച്ചു. പ്രലോഭനങ്ങളിൽ കുടുങ്ങിയ പെൺകുട്ടിയെ സംഘം വിജന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു കൊണ്ടുപോയി ദൃശ്യങ്ങൾ മൊബൈലിൽ വീഡിയോ എടുക്കുകയും ചെയ്തു അതിനുശേഷം ഇക്കാര്യം മറ്റാരെയെങ്കിലും മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ താക്കീത് ചെയ്തു വിട്ടു അതിനുശേഷം ബലാത്സംഗത്തിന്റെ വീഡിയോ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പ്രചരിപ്പിച്ചു വീഡിയോ കണ്ട വീട്ടുകാർ അതിൻറെ കോപ്പി സഹിതം പോലീസിൽ പരാജയപ്പെടുകയായിരുന്നു അഭിലാഷ് എൻറെ നേരിട്ടുള്ള നേതൃത്വത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയായിരുന്നു







