സ്കൂളിൽ ഈവനിംഗ് ട്യൂഷനെത്തിയ പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജന സ്ഥലത്ത് കൊണ്ടുപോയി കൂട്ടബലാൽസംഗം: പ്രായപൂർത്തിയാകാത്ത അഞ്ചു വിദ്യാർത്ഥികൾ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

ഭുവനേശ്വർ:വൈകുന്നേരത്തെ ട്യൂഷന് സ്കൂളിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വിജന സ്ഥലത്തു കൊണ്ടുപോയി കൂട്ട ബലാൽ സംഗം ചെയ്ത 22 കാരനെയും പ്രായപൂർത്തിയാകാത്ത മറ്റ് 5 വിദ്യാർത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതികളെ ദുർഗുണ പരിഹാരകേന്ദ്രത്തിലേക്ക് മാറ്റി. ഒഡീഷയിലെ ബോളാപഗിർ ജില്ലയിൽ വൈകുന്നേരത്തെ ട്യൂഷന് വീട്ടിൽ നിന്നു എത്തിയതായിരുന്നു വിദ്യാർഥിനി . ആ സമയം അധ്യാപിക സ്കൂളിലെത്തിയിരുന്നില്ല. ക്ലാസ് മുറിയിൽ പെൺകുട്ടിയെ ഒറ്റക്കു കണ്ട സുശാന്ത് സാബു എന്ന 22 കാരൻ പെൺകുട്ടിയെ സമീപിച്ച് ടീച്ചർ അവധിയാണെന്നറിയിച്ചു. …

പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുന്നതിനിടെ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : കാക്കൂർ പാവണ്ടൂർ മഞ്ചപ്പാറക്കലിൽ പ്രഷർ വാഷർ ഉപയോഗിച്ച് നിലം കഴുകുകയായിരുന്ന 17 കാരൻ ഷോക്കേറ്റ് മരിച്ചു. മഞ്ചപ്പാറക്കലിലെ ചാത്തു – ഷിജി ദമ്പതികളുടെ മകൻ അഭിജിത്താണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. ഷോക്കേറ്റ് ബോധരഹിതനായി നിലത്ത് വീണു കിടന്ന് അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു .പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അഭിജിത്ത്. സഹോദരൻ അഭിലാഷ്.