യുവാവിന്റെ മലദ്വാരത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍; ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ബോംബ് സ്‌ക്വാഡിനെ വിളിച്ച് ഡോക്ടര്‍മാര്‍

പാരിസ്: യുവാവിന്റെ മലദ്വാരത്തില്‍ ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. 24കാരനായ ഫ്രഞ്ച് യുവാവിന്റെ മലദ്വാരത്തിലാണ് എട്ട് ഇഞ്ച് നീളമുള്ള ഒന്നാം ലോകമഹായുദ്ധകാലത്തെ മിസൈല്‍ കണ്ടെത്തിയത്. അസഹനീയമായ വേദനയുമായി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് യുവാവ് ടുലൂസിലെ റംഗുവില്‍ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ ഇയാളുടെ മലദ്വാരത്തില്‍ 1918ലെ ഒന്നാം ലോകമഹായുദ്ധ കാലത്ത് ജര്‍മന്‍ സൈന്യം ഉപയോഗിച്ചിരുന്ന എട്ടിഞ്ച് നീളമുള്ള പീരങ്കി ഉണ്ട കുടുങ്ങി കിടക്കുന്നത് കണ്ടെത്തി. ഇതോടെ ആശുപത്രിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പീരങ്കി ഉണ്ട സ്‌ഫോടനശേഷിയുള്ളതാണെന്ന് സംശയിച്ചതോടെ അധികൃതര്‍ ആശുപത്രിയുടെ എമര്‍ജന്‍സി വിഭാഗം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഒഴിപ്പിച്ചു.സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അഗ്‌നിശമനസേനയും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. പിന്നീട് സ്‌ഫോടന സാധ്യതയില്ലെന്ന് വിദഗ്ധര്‍ ഉറപ്പുവരുത്തിയ ശേഷമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി വസ്തു പുറത്തെടുത്തത്.ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖം പ്രാപിച്ചു വരികയാണെങ്കിലും നിയമനടപടികള്‍ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. നിരോധിത വിഭാഗത്തില്‍പ്പെട്ട വെടിക്കോപ്പുകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചതിനും കൈകാര്യം ചെയ്തതിനും ഫ്രഞ്ച് പൊലീസ് യുവാവിനെ ചോദ്യം ചെയ്യും.പഴയകാല വസ്തുക്കള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ലഭിച്ച ഈ പീരങ്കി ഉണ്ട എങ്ങനെ ഇയാളുടെ ശരീരത്തിനുള്ളില്‍ എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമാനമായ ഒരു സംഭവം 2022ല്‍ ഫ്രാന്‍സിലെ ടൗളോണിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 88കാരനായ ഒരു വൃദ്ധനാണ് മലദ്വാരത്തില്‍ പീരങ്കി ഉണ്ടയുമായി എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page