സുപ്രീം കോടതിയില്‍ സ്വന്തമായി കേസ് വാദിച്ച് മമതാ ബാനര്‍ജി; വക്കീല്‍ കുപ്പായമിടുന്നത് നാലര പതിറ്റാണ്ടിനുശേഷം

ന്യൂഡല്‍ഹി: നാലര പതിറ്റാണ്ടിനുശേഷം വക്കീല്‍ കുപ്പായം വീണ്ടുമിട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സംബന്ധിച്ച കേസിലാണ് മമത സുപ്രീംകോടതിയില്‍ വാദിക്കാനെത്തിയത്. അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയുടെ പടവുകള്‍ കയറുന്ന മമതയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ സുപ്രീം കോടതിയില്‍ വാദിക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്.

വോട്ടര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മമത കോടതിയെ ബോധ്യപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുകയാണ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വാദങ്ങള്‍ ഉന്നയിച്ചത് ശ്രദ്ധേയമായി. നേരിട്ട് ഹാജരാകാനും വാദിക്കാനും അനുമതി തേടി അവര്‍ ഒരു ഇടക്കാല അപേക്ഷ സമര്‍പ്പിച്ചിരുന്നു. മറ്റ് അഭിഭാഷകരോടൊപ്പമാണ് മമത സുപ്രീം കോടതിയില്‍ എത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല

You cannot copy content of this page