ലക്‌നൗ: ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായ മൂന്നു സഹോദരിമാര്‍ കെട്ടിടത്തിന്റെ 9-ാം നിലയില്‍ നിന്നു താഴേയ്ക്ക് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. പാഖി(12), പ്രാചി(14), വിഷിക (16) എന്നിവരാണ് ജീവനൊടുക്കിയത്. മൂന്നു പേരും എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്ന ശീലക്കാരാണ്. മക്കള്‍ മൂന്നു പേരും ഓണ്‍ലൈന്‍ ഗെയിമിന്റെ അടിമകളാണെന്ന് പിതാവ് പൊലീസിനു മൊഴി നല്‍കി. ഇതു സാധൂകരിക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ‘ഗെയിം തങ്ങളുടെ ജീവിതമാണെന്നും അതില്ലാതെ പറ്റില്ലെന്നും’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







