മദ്യപിച്ചു ഡ്രൈവിംഗ്; മുന്‍ ബേസ്‌ബോള്‍ താരം പാട്രിക് മാലോംസ് സീനിയര്‍ വീണ്ടും അറസ്റ്റില്‍

പി പി ചെറിയാന്‍

ടെക്‌സാസ്: പ്രമുഖ എന്‍എഫ്എല്‍ താരം പാട്രിക് മാലോംസിന്റെ പിതാവും മുന്‍ ബേസ്‌ബോള്‍ താരവുമായ പാട്രിക് മാലോംസ് സീനിയര്‍ ടെക്‌സാസില്‍ വീണ്ടും അറസ്റ്റിലായി. മദ്യപിച്ച് വാഹനമോടിച്ച കേസില്‍ ലഭിച്ച ശിക്ഷാ കാലാവധിയിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ജയിലിലടച്ചത്.2024-ലെ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷാ ഇളവ് കാലാവധിയ്ക്കിടയില്‍
മദ്യപിക്കരുതെന്ന നിബന്ധന ലംഘിച്ചതിനാണ് നടപടി.
രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിരീക്ഷിക്കാന്‍ ഘടിപ്പിച്ചിരുന്ന എലക്ട്രോണിക് ഉപകരണത്തില്‍ ജനുവരി ഒന്നിന് ഉയര്‍ന്ന അളവില്‍ മദ്യം ഇദ്ദേഹം ഉപ്‌സയോഗിച്ചതായി കണ്ടെത്തിയിരുന്നു.
മൂന്നാം തവണയും മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം, പ്രൊബേഷന്‍ നിയമങ്ങള്‍ ലംഘിച്ചതോടെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അവസ്ഥയിലാണ്.
ഇതിനുമുമ്പ് മൂന്ന് തവണ ഇദ്ദേഹം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായിട്ടുണ്ട്. അമേരിക്കന്‍ സ്‌പോര്‍ട്‌സ് ലോകത്തെ പ്രശസ്തനായ ക്വാര്‍ട്ടര്‍ ബാക്ക് പാട്രിട്ടുണ്ട്.ക് മാലോംസിന്റെ പിതാവായ ഇദ്ദേഹം 11 വര്‍ഷം മേജര്‍ ലീഗ് ബേസ്‌ബോളില്‍ (ങഘആ) പിച്ചറായി സേവനമനുഷ്ഠിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

You cannot copy content of this page