വെള്ളിക്കൊത്ത് വിജ്ഞാനദായിനി ദേശീയ പാഠശാല ശതാബ്ദി ആഘോഷം ഉല്‍ഘാടനം 8നു മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: വെള്ളിക്കോത്തു വിജ്ഞാനദായിനി ദേശീയ പാഠശാല ശതാബ്ദി ആഘോഷം 8-നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആഘോഷം ഒരുവര്‍ഷം നീണ്ടുനില്‍ക്കും.
ഞായറാഴ്ച വൈകിട്ട് 4മണിക്ക് യങ്‌മെന്‍സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് ചടങ്ങു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട്ട് നഗരസഭയിലെയും അജാനൂര്‍ പഞ്ചായത്തിലെയും വിവിധ സ്ഥലങ്ങളിലായി ഓരോ മാസവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പരിപാടി . ചരിത്ര സെമിനാര്‍, നാടകാവതരണം, നാടകോത്സവം എന്നിവയുണ്ടാകും.. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ വി വി. രമേശന്‍ പരിപാടികള്‍ വിശദീകരിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. സബീഷ്, അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, മെമ്പര്‍മാരായ എം. വി. രാഘവന്‍, പി. കാവ്യ, എം. ഷിജി, കെ. വി. കൃഷ്ണന്‍, പി. ദിവാകരന്‍, എം. രാഘവന്‍, പ്രസേനന്‍, പി. രവീന്ദ്രന്‍ നായര്‍, കാറ്റാടി കുമാരന്‍, ഡോക്ടര്‍ എ. അശോകന്‍, പി. പി. കുഞ്ഞി കൃഷ്ണന്‍, ദേവി രവീന്ദ്രന്‍, കെ. വി. വിദ്യാധരന്‍പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനത്തിനു ഇന്നു കൊടിയേറ്റം; സമ്മേളന നഗരിയിലേയ്ക്കുള്ള 100 പതാകകള്‍ തളങ്കര മാലിക് ദിനാറില്‍ നിന്നു പുറപ്പെടും, വൈകുന്നേരം 4.30ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും

You cannot copy content of this page