കാസര്‍കോട്: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ വിഭാഗം രണ്ടുമാസത്തിനുള്ളില്‍ 150ല്‍ അധികം പ്രൊസീജിയേഴ്‌സ് പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൈവരിച്ച നേട്ടം ഡോക്ടര്‍മാരായ ജസീല്‍, കിരണ്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. ആശുപത്രി കാസര്‍കോട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി, മെഡിക്കല്‍ ഡയറക്ടര്‍, ലാബ്‌സ്, ഹോം കെയര്‍ ക്ലസ്റ്റര്‍ മേധാവി ഡോ. സൂരജ്, ക്രിട്ടിക്കല്‍ കെയര്‍ മേധാവി ഡോ. സാജിദ് സലാഹുദീന്‍, ഓപ്പറേഷന്‍ ഹെഡ് അശ്വന്ത് പ്രസംഗിച്ചു. കാസര്‍കോടിന്റെ കരുതലും താങ്ങുമായി കുറഞ്ഞ ചിലവില്‍ മികച്ച ചികിത്സയുമായി ആസ്റ്റര്‍ മിംസ് കൂടെയുണ്ടാകുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.






