കാസർകോട്: ദേശീയപാതയിലെ കുമ്പള ആരിക്കാടി ടോൾ ബൂത്ത് കേന്ദ്രസർക്കാർ നിറുത്തലാക്കി. ഇതു സബന്ധിച്ചു കേന്ദ്ര സർക്കാരിൻ്റെ അറിയിപ്പു ലഭിച്ചു വെന്നും ഉത്തരവ് നാളെ ലഭിക്കുമെന്നും ബി.ജെ.പി. ഭാരവാഹികളായ കെ.സുരേന്ദ്രൻ, എം.എൽ. അശ്വിനി എന്നിവർ അറിയിച്ചു. ടോൾ ബൂത്ത് നിറുത്തലാക്കിയ വിവരമറിഞ്ഞു ബി.ജെ.പി.യും പിന്നാലെ സമരസമിതിയും കുമ്പളയിൽ ആഹ്ലാദം കടനം നടത്തി. പ്രകടനം ജനങ്ങളിൽ ആഹ്ലാദാനുഭവം പകർന്നു.

സന്ധ്യയോടെ ബി.ജെ.പി.യുടെ നേതൃത്വത്തിലായിരുന്നു ആദ്യ ആഹ്ലാദ പ്രകടനം. പ്രകടനത്തിനു ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വനി, സുനിൽകുമാർ, സുജിത് റെെ, മുരളീധര യാദവ്, സുധാകർ കാമത്ത്, വിക്രം പൈ,രമേശ് ഭട്ട് എന്നിവർ നേതൃത്വം നൽകി. ടോൾ ബൂത്ത് നിറുത്തലാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരി , ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേർ എന്നിവരെ പ്രകടനം അഭിവാദ്യം ചെയ്തു. ടോൾ ബൂത്ത് ആരംഭിക്കാൻ നീക്കമുണ്ടായതു മുതൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് മുഖേന പ്രധാനമന്ത്രിയെയും മന്ത്രി ഗഡ്കരി യേയും നേരിൽ കണ്ടു നിവേദനം നടത്തുകയും തുടർച്ചയായി ഇടപെടുകയും ചെയ്യുകയായിരുന്നെന്നു അശ്വിനി പറഞ്ഞു. അതേ സമയം എം.എ എ. ഈ പ്ര ശ്നത്തെ വിഭാഗീയമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനായിരുന്നു ശ്രമിച്ചതെന്നു അവർ ആരോപിച്ചു. തുടർന്നു നടന്ന സമര സമിതി കടനം കുമ്പള ടൗണിനെ ആഹ്ലാദം കൊണ്ടു ഇളക്കി മറിച്ചു. സമരസമിതി നിരന്തരമായി നടത്തിയ സമരങ്ങളുടെയും നിയമനടപടികളുടെയും വിജയമാണ് ടോൾ ബൂത്ത് നിർത്തലാക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നു സമരസമിതി അവകാശപ്പെട്ടു. ജനകീയപ്രക്ഷോഭങ്ങളിൽ നിന്നു മാറി നിന്ന ബി.ജെ.പി. ഇപ്പോൾ നടത്തുന്ന അവകാശവാദം ജാള്യത മറയ്ക്കാനാണെന്നു പ്രകടനം ആരോപിച്ചു. വൻജനപങ്കാളിത്തം സമരസമിതി ആഹ്ലാദ പ്രകടനത്തിൽ ദൃശ്യമായിരുന്നു. സമരസമിതി ഭാരവാഹികളായ അഷ്റഫ് കർള, എ.കെ. ആരിഫ്, സി.എ. സുബൈർ, അസീസ് കളത്തൂർ, പൃഥ്വിരാജ്, ലക്ഷ്മണ പ്രഭു, വി.പി. അബ്ദുൾ ഖാദർ ഹാജി തുടങ്ങിയവർ സമരസമിതി ആഹ്ലാദപ്രകടനത്തിനു നേതൃത്വം നൽകി. കുമ്പളയിൽ നടന്ന ആഹ്ലാദ പ്രകടനത്തിനു ശേഷം സമരസമിതി പ്രവർത്തകർ വാഹനത്തിൽ ടോൾ ബൂത്തിലെത്തി റീത്ത് വച്ചു.







