ഹൈദരാബാദ്: ക്ഷേത്ര പരിസരത്ത് കൃഷി ചെയ്തിരുന്ന 685 കഞ്ചാവ് ചെടികൾ പോലീസ് കണ്ടുപിടിച്ചു. പൂജാരിയെ അറസ്റ്റ് ചെയ്തു. തെലുങ്കാന ജില്ലയിലെ ക്ഷേത്രത്തിന് അടുത്ത് ജമന്തി പൂ കൃഷിയുടെ മറവിലാണ് ഇത്രയും കഞ്ചാവ് ചെടികൾ കൃഷി ചെയ്തിരുന്നത്. കഞ്ചാവ് കൃഷിക്കൊപ്പം വില്പനയും ഉണ്ടായിരുന്നെന്ന് പറയുന്നു .പിടികൂടിയ കഞ്ചാവ് ചെടികൾക്ക് 70 ലക്ഷം രൂപ വില കണക്കാക്കുന്നു







