കേന്ദ്ര ബജറ്റ് കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കും : കെ. സുരേന്ദ്രൻ

കാസർകോട് : കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധാതു ഇടനാഴി, നാളികേര ഉത്പാദന വർദ്ധനവിനുള്ള പദ്ധ തി എന്നിവ കേരളത്തെ സാമ്പത്തികമായി ശാക്തീകരിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി ഓഫീസിൽ കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് ബിജെപി ജനപ്രതിനിധികളുടെയും ജില്ലാ ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻ്റ് കെ. ശ്രീകാന്ത്, വി. രവീന്ദ്രൻ, സവിത , സതീഷ് ചന്ദ്ര ഭണ്ഡാരി, പി.ആർ. സുനിൽ, എൻ. ബാബുരാജ്, ഡി. ശങ്കര,സുജ്ഞാനി ഷാൻബാഗ് പ്രസംഗിച്ചു.

*കേന്ദ്ര സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാത്ത എൽഡിഎഫിനും യുഡിഎഫിനും കേന്ദ്ര ബജറ്റിനെ വിമർശിക്കാൻ അർഹതയില്ല:
അശ്വിനി*

കാസർകോട്:ലോകസമാധാനത്തിന് സംസ്ഥാന ബജറ്റിൽ 2 കോടി നീക്കി വെച്ച പിണറായി വിജയനും കൂട്ടരുമാണ് നാളികേര വികസനത്തിനും കടലാമ സംരക്ഷണത്തിനും ഫണ്ട് അനുവദിച്ചതിന് കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നതെന്നുബി ജെ പി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി വിമർശിച്ചു.കേന്ദ്ര സർക്കാരിൻ്റെ വിവിധ ജനക്ഷേമ പദ്ധതികൾ നടപ്പാക്കാൻ കൂട്ടാക്കാത്ത എൽഡിഎഫിനും യുഡിഎഫിനും കേന്ദ്ര ബജറ്റിനെ വിമർശിക്കാൻ അർഹതയില്ലെന്നു അവർ പറഞ്ഞു.
ലോകസമാധാനത്തിന് സംസ്ഥാന ബജറ്റിൽ 2 കോടി നീക്കി വെച്ച പിണറായി വിജയനും കൂട്ടരുമാണ് നാളികേര വികസനത്തിനും കടലാമ സംരക്ഷണത്തിനും ഫണ്ട് അനുവദിച്ചതിന് കേന്ദ്ര സർക്കാരിനെ പരിഹസിക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് വരുമാന പരിധി നോക്കാതെ 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ വയോ വന്ദന പദ്ധതിക്കോ നഗര ഭവന നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനോ പിണറായി വിജയൻ സർക്കാർ അനുമതി നൽകിയിട്ടില്ല.

സങ്കുചിത താത്പര്യത്തിൻ്റെ പേരിൽ 1200 കോടി രൂപയുടെ പിഎം ശ്രീ പദ്ധതി നഷ്ടപ്പെടുത്തിയ കേരളത്തിലെ ഇടത് വലത് മുന്നണികൾക്ക് കേരളത്തിൽ യാഥാർത്ഥ വികസനം നടപ്പാകണമെന്ന് ആഗ്രഹമില്ലെന്നും രാഷ്ട്രീയ എതിർപ്പ് കാരണം കേന്ദ്ര ബജറ്റിനെ വിമർശിക്കുന്നതാണെന്നും അശ്വിനി പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page