ന്യൂഡൽഹി : ഇന്ത്യയെ വികസിത ഇന്ത്യയാക്കാനുള്ള പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി കേന്ദ്രബജറ്റ് ഇന്ന് 11 മണിക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിക്കും. നിർമല സീതാരാമൻറെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാ ണിത് . ഇത് റിക്കാർഡ് ആണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിന് അതിവേഗ റെയിൽ പാത ,എയിംസ് , അധികഫണ്ട് തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങൾക്കും പ്രത്യേക പരിഗണന ഉണ്ടായേക്കുമെന്ന് കരുതുന്നുണ്ട്. പ്രാദേശിക വികസനവും പുരോഗതിയും ലക്ഷ്യം വെച്ച് വിവിധ പദ്ധതി പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് നേരെ അമേരിക്ക ഉയർത്തിയിട്ടുള്ള ഭീഷണികളെ അതിജീവിക്കുന്നതിന് ഉൽപാദന- സേവന മേഖലകളെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും ചെറുകിട വ്യവസായങ്ങൾക്കും ഇലക്ട്രിക് വാഹന നിർമ്മാണ മേഖലയ്ക്കും ഹരിതോർജ്ജത്തിനും ബജറ്റിൽ പ്രത്യേക ഊന്നലു ണ്ടാവുമെന്നും പ്രതീക്ഷയുണ്ട്. ജി എസ് ടി കൂടുതൽ ലളിതമാക്കിയേക്കും . ഇ- കൊമേഴ്സ് വളർച്ചക്കു പ്രത്യേക പദ്ധതി ആവിഷ്കരിക്കാനും സാധ്യതയുണ്ട്. ടെക്സ്റ്റൈൽ, ലതർ, കളിപ്പാട്ട മേഖലകളെ പിന്തുണയ്ക്കുന്ന നടപടികളും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു. വികസന- പുരോഗമന മേഖലകളിലെ രാജ്യത്തിന്റെ മുന്നേറ്റത്തിന് ബജറ്റ് ഉത്തേജനം പകരുമെ ന്ന് പൊതുവേ പ്രതീക്ഷയുണ്ട്.







