തിരുവനന്തപുരം: ന്യൂ സിലൻ്റിനെതിരെ തിരുവനന്തപുരത്ത് ഇന്നലെ നടന്ന അവസാന ടി – 20 യിൽ ഇൻഡ്യ 46 റൺസിനു വിജയിച്ചു. കാര്യവട്ടത്തു നടന്ന മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്കു 271 റൺസ് ലഭിച്ചു. വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ ന്യൂസിലൻ്റ്225 റൺസിന് ആൾ ഔട്ടായി. മത്സരത്തിൽ ഇൻഡ്യ ന്യൂസിലൻ്റിനെ എറിഞ്ഞു തകർത്തു. ഇരുടീമുകളുടെയും വെടിക്കെട്ടു പ്രകടനത്തിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു. ഇരു ടീമുകളും 36 സിക്സുകൾ അടിച്ചെടുത്തു. ടി – 20 യുടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഉണ്ടായ തിരുവനന്തപുരം മത്സരം ഇത്തരത്തിലെ റിക്കാർഡ് തിരുത്തിക്കുറിച്ചു.ഇഷാൻ കിഷൻ സെഞ്ചുറിയും ക്യാപ്ടൻ സൂര്യകുമാർ യാദവ് അർദ്ധസെഞ്ചുറിയും നേടി. കിഷൻ 43 പത്തിൽ പുറത്താവാതെ ആറു ഫോറുകളും 10 സിക്സുകളുമുൾപ്പെടെ 103 റൺസെടുത്തു. ക്യാപ്ടൻ സൂര്യകുമാറിനു 2 9 പന്തിൽ നിന്നു 63 റൺസ് ലഭിച്ചു. 17 പന്തിൽ നിന്നു ഹാർദിക് പാണ്ഡ്യ 42 റൺസും 16 പന്തിൽ നിന്നു അശോക് ശർമ്മ 30 റൺസും നേടി. അർഷദീപ് സിംഗ് അഞ്ചു വിക്കറ്റ് വീഴ്ത്തി. അക്സർ പട്ടേൽ മൂന്നു വിക്കറ്റ് നേടി. ന്യൂസിലൻ്റിൻ്റെ ഫിൻ അലൻ 38 പന്തിൽ നിന്നു എട്ടു ഫോറുകളും ആറു സിക്സുകളുമടക്കം 80 റൺസെടുത്തു.







