കോഴിക്കോട്: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റയില്‍പാത പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനു മെട്രോമാന്‍ ഈ ശ്രീധരന്‍ ജനകീയ സംവാദമാരംഭിക്കുന്നു. പദ്ധതിയുടെ നേട്ടങ്ങളും അതിന്റെ ഗുണവശങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദം 15ന് ആരംഭിക്കും. ആദ്യ സംവാദം മലപ്പുറത്താണ്. തുടര്‍ന്ന് അതിവേഗ പാത കടന്നു പോവുന്ന പ്രദേങ്ങളില്‍ സംവാദം തുടരും. കേന്ദ്ര റയില്‍വെ പദ്ധതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എതിര്‍പ്പിനെതിരെയാണ് പദ്ധതിയുടെ എല്ലാവശങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ജനകീയ സംവാദമായി മെട്രോമാന്‍ രംഗത്തിറങ്ങുന്നത്.
പെരിയ-ഒടയഞ്ചാല്‍ റോഡില്‍ 8 മുതല്‍ 12 വരെ ഗതാഗത നിയന്ത്രണം
കാസര്‍കോട്: പെരിയ- ഒടയഞ്ചാല്‍ റോഡില്‍ ഈ മാസം എട്ടുമുതല്‍ 12 വരെ മരാമത്തു വകുപ്പ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. കാഞ്ഞിരടുക്കം മുതല്‍ ഉദയപുരം വരെ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്കു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ ഈ ദിവസങ്ങളില്‍ എരുമക്കുളം- താന്നിയടി വഴി പോകേണ്ടതാണെന്ന് അറിയിപ്പില്‍ പറഞ്ഞു.







