കൊല്ലം : പോലീസിനെ കണ്ട് കൈവശം ഉണ്ടായിരുന്ന 11.260 ഗ്രാം എം.ഡി.എം.എ. കവറോടെ വിഴുങ്ങിയ യുവാവിനെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുലശേഖരപുരത്തെ സക്കീറാണ് ആശുപത്രിയിലായത്. കൊല്ലത്ത് പോലീസ് മയക്കുമരുന്ന് വേട്ട നടത്തുന്നതിനിടയിൽ സക്കീർ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് കവർ സഹിതം വിഴുങ്ങുകയായിരുന്നു. എം.ഡി.എം.എ. കവർ വയറ്റിൽ കിടന്നു പൊട്ടിയാൽ ജീവൻ തന്നെ അപകടത്തിലാവുമെന്ന ഭീതിയിൽ ഇയാളെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സക്കീർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലാണ് .







